എൻ. ജി. ഹരിദാസ് ബന്ധങ്ങളെ കോർത്തിണക്കിയ മുഖം

അനന്തമജ്ഞാതമവർണ്ണനീയംഈ ലോകഗോളം തിരിയുന്ന മാർഗ്ഗം…അതിങ്ങലെങ്ങാണ്ടൊരിടത്തിരുന്നുനോക്കുന്ന മർത്യൻ കഥയെന്തറിഞ്ഞു? ജീവിതം ഒരു വിഡ്ഢി വിളിച്ചു പറഞ്ഞ കടങ്കഥയാണെന്ന ആപത് വാക്യം ചില അവിസ്മരണീയ സന്ദർഭങ്ങളിൽ ശരിവെക്കേണ്ടി വരുന്നു. ചില മഹത് വ്യക്തിത്വങ്ങളുടെ മേഘജ്യോതിസ്സിൻ്റെ ക്ഷണികത പോലുള്ള വേർപാട് നമ്മെ അപ്രകാരം ചിന്തിപ്പിക്കുന്നു. പൂന്താനം പറഞ്ഞതുപോലെ നീറ്റിലെ കുമിളപോലെ തന്നെയാണ് ജീവിതത്തിൻ്റെ നൈമിഷികത. അനന്തവിഹായസ്സിലേക്ക് പാറിപ്പറക്കുന്ന ചിത്രശലഭത്തെപ്പോല…ഒരു മനുഷ്യൻ…പൊടുന്നനെ…പാറിയകന്നൂ. അത് മറ്റാരുമല്ല നമ്മൾ സ്നേഹത്തോടെയും ബഹുമാനത്തോടെയും വിളിക്കുന്ന എൻ. ജി. ഹരിദാസ് (75) എന്ന ഹരിദാസേട്ടൻ, ഹരിദാസ്, ഹരി നായർ, […]

Read More

പത്തൊൻപതാം നൂറ്റാണ്ട് – ചരിത്രത്തിനു നേരെ പിടിച്ച കണ്ണാടി

പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമ കണ്ടു. ആദ്യമായി സംവിധായകൻ വിനയന് ഒരു ബിഗ് സല്യൂട്ട്. കാരണം സൂപ്പർ താര പരിവേഷം ഇല്ലാതെ ചരിത്ര കഥകൾ പറഞ്ഞ് വിജയിപ്പിക്കാൻ പറ്റും എന്നതിന് ഒരു ഉദാഹരണം സെറ്റ് ചെയ്തതിന്. മോഹൻലാൽ പോലുള്ള സൂപ്പർ താരങ്ങളെ അണിനിരത്തി യ മരയ്ക്കാർ ഇവിടെ ഞാൻ ഓർത്ത് പോകുന്നു. വിനയൻ എന്ന സംവിധായകനെ എനിക്ക് ഇഷ്ടമാണ്. കഥകൾക്കും അപ്പുറം സഞ്ചരിക്കുന്ന സംവിധായകൻ. അബ്ദുത ദ്വീപ് ഒക്കെ അതിന് ഒരുദാഹരണം മാത്രം. വെല്ലുവിളികളെ നിർഭയം നേരിടാൻ […]

Read More

എലിസബത്ത് രാജ്ഞി ഓർമ്മയായി

ബ്രിട്ടൺ: ബ്രിട്ടീഷ് രാജ്ഞിയുടെ വേനല്‍ക്കാല വസതിയായ സ്‌കോട്ട്ലന്‍ഡിലെ ബാല്‍മൊറല്‍ കൊട്ടാരത്തിൽ വെച്ച് എലിസബത്ത് രാജ്ഞി (96) അന്തരിച്ചു. ഇന്നലെ രാത്രിയായിരുന്നു അന്ത്യം. ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നതിനാല്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഡോക്ടര്‍മാരുടെ പരിചരണത്തിലായിരുന്നു രാജ്ഞി. ലോകത്ത് രാജവാഴ്ചയില്‍ കൂടുതല്‍കാലം അധികാരത്തിലിരുന്ന രണ്ടാമത്തെ വ്യക്തിയെന്ന നേട്ടം ജൂണില്‍ രാജ്ഞി കരസ്ഥമാക്കിയിരുന്നു. എലിസബത്ത് രാജ്ഞിയുടെ വിയോഗത്തോടെ കീരീടാവകാശിയായ ചാള്‍സ് രാജകുമാരന്‍ ബ്രിട്ടന്റെ രാജാവാകും. മരണസമയത്ത് ചാള്‍സ് രാജകുമാരനും ചാള്‍സിന്റെ ഭാര്യ കാമിലയും രാജ്ഞിയുടെ മകള്‍ പ്രിന്‍സസ് ആനിയും രാജ്ഞിക്കൊപ്പം ഉണ്ടായിരുന്നു. […]

Read More

വാഗ്ദേവത പുരസ്‌കാര വിതരണം ജൂലൈ രണ്ടിന്: ഡോ. എ. വി. അനൂപ് മുഖ്യാതിഥി

പുണെ: ജൂലൈ രണ്ടിന് വൈകുന്നേരം ആറു മുതൽ പിംപ്ലെഗുരവ് ശ്രീകൃഷ്ണ ക്ഷേത്രം ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന വാഗ്ദേവത പുരസ്‌കാര വിതരണ ചടങ്ങിൽ എ. വി. എ. ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മാനേജിങ് ഡയറക്ടറും നടനും നിർമ്മാതാവുമായ ഡോ. എ.വി. അനൂപ് മുഖ്യാഥിതിഥിയായി പങ്കെടുക്കും. 2021ലെ വാഗ്ദേവത പുരസ്‌കാരത്തിന് പ്രശസ്ത ചമയ കലാകാരൻ പട്ടണം റഷീദിനെയാണ് തിരഞ്ഞെടുത്തത്. 25000 രൂപ ക്യാഷ് അവാർഡും വാഗ്ദേവത ശില്പഫലകവും ചടങ്ങിൽ വെച് സമ്മാനിക്കും. വിശിഷ്ടാതിഥികൾ അയോക്കി ഫാബ്രിക്കോൺ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് […]

Read More

കേരളം ഭരിക്കുന്നത് ഗവർണറോ?

കണ്ണാടിവേലായുധൻ പി കേരളത്തിൽ അടുത്ത കാലത്ത് അരങ്ങേറുന്ന ചില സംഭവ പാരമ്പരകളിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ ആർക്കും തോന്നാവുന്ന ഒരു കാര്യമാണ് കേരളം ഭരിക്കുന്നത് ഗവർണറാണോയെന്ന്. ബിജെപിക്ക് അരവിന്ദ് കെജ്‌രിവാളിന്റെ അധികാര പരിധി കുറച്ചു കൊണ്ടുവരാനും ഡൽഹി ഭരണം തങ്ങളുടെ വരുതിയിലാക്കാനും ഗവർണർക്ക് കൂടുതൽ അധികാരം നൽകിയത് ഇവിടെ ആരും മറന്നിട്ടില്ല. കേരളത്തിൽ ബിജെപി ക്ക് ഒരിക്കലും വേരോട്ടം ഉണ്ടാവില്ല എന്നത് കഴിഞ്ഞ തിരഞ്ഞെടുപ്പോടെ എല്ലാവരും മനസ്സിലാക്കിയ കാര്യമാണ്. ഇ. ശ്രീധരനെ അടക്കമുള്ള പ്രഗത്ഭരെ കളത്തിലിറക്കി ബിജെപി ഒരു […]

Read More

റഫീഖ് അഹമ്മദിന് എതിരെയുള്ള സൈബർ ആക്രമണം വാഗ്ദേവത പ്രതിഷേധിക്കുന്നു

കെ. റെയിലിന് എതിരെ പ്രശസ്ത കവിയും, ചലച്ചിത്ര ഗാന രചയിതാവുമായ റഫീഖ് അഹമ്മദ് കവിതയിലൂടെ പ്രതിഷേധം അറിയിച്ചതിന്, ഇടത് അനുകൂലികൾ അദ്ദേഹത്തെ സൈബർ ഇടങ്ങളിലൂടെ അക്രമിക്കുന്നതിന് എതിരെ വാഗ്ദേവത മാസിക പ്രതിഷേധം അറിയിക്കുന്നു. ആവിഷ്കാര സ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ചില പ്രവർത്തകർ തന്നെ ഇത്തരം ഒരു തരം താണ പ്രവർത്തി നടത്തുന്നത് തീർത്തും അപലപനീയമാണ്. കൂടാതെ ആദ്ദേഹം ഒരു ഇടത് ചിന്തകനാണ് എന്ന കാര്യവും ഇത്തരക്കാർ മറന്നുപോകുന്നു. ഇത്തരം പ്രവർത്തികൾ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ദോഷം മാത്രമേ […]

Read More

ഇന്ന് – 24 – 01 – പദ്മരാജൻ (പപ്പേട്ടൻ ) ഓർമ്മദിനം – ഒരു സഞ്ചാരം

മലയാള ചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത്, സാഹിത്യകാരൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു പി. പത്മരാജൻ. 1991 ജനുവരി 24 നാണ് ആ അതുല്യ കലാകാരൻ നമ്മെ വിട്ടു പിരിഞ്ഞത്. 31 വർഷം പിന്നിട്ടു അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞിട്ട്. എങ്കിലും അദ്ദേഹത്തിന്റെ ഓരോ സിനിമകളും നമ്മുടെ മനസ്സിൽ ജീവിച്ചിരിക്കുന്നു എന്നത് തന്നെയാണ് അദ്ദേഹത്തിലെ സാഹിത്യകാരന്റെയും, സംവിധായകന്റെയും സംഭാവന മികവ് എടുത്ത് പറയുന്നത്. മേയ് 23, 1945 ന് ജനനം. പച്ചമനുഷ്യനായിരുന്നു പത്മരാജന്‍. സിനിമയോടുള്ള സമീപനം കൊണ്ട് ഒരു യഥാര്‍ഥ കലാകാരന്‍ […]

Read More
 പ്രശസ്ത മദ്ദള വാദ്യ കലാകാരൻ നീലേശ്വരം നാരായണ മാരാർ അന്തരിച്ചു

പ്രശസ്ത മദ്ദള വാദ്യ കലാകാരൻ നീലേശ്വരം നാരായണ മാരാർ അന്തരിച്ചു

നീലേശ്വരം: പ്രശസ്ത മദ്ദള വാദ്യ കലാകാരൻ നീലേശ്വരംനാരായണ മാരാർ (66) ഹൃദയസ്തംഭനം മൂലം ഇന്ന് (22-01-2022) കാലത്ത് അന്തരിച്ചു. പാണിയടക്കം വിവിധ ക്ഷേത്ര വാദ്യ കലയിലുള്ള ഇദ്ദേഹത്തിന്റെ നൈപുണ്യം കണക്കിലെടുത്ത് സോപാനം സാംസ്‌കാരിക വേദിയും നീലേശ്വരം പൗരാവലിയും ചേർന്ന് ഇദ്ദേഹത്തിന് മുൻപ് വീര ശ്രുംഖല നൽകി ആദരിച്ചിരുന്നു. ഇതിനു പുറമെ കൊട്ടിയൂർ മഹാ ശിവ ക്ഷേത്രത്തിൽ നിന്നും പട്ടും വളയും നൽകി ആദരിച്ചിരുന്നു. കൂടാതെ പയ്യന്നൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ വെച്ചും ഇദ്ദേഹത്തെ ആദരിച്ചിരുന്നു. ഉദിനൂർ […]

Read More
 നേര്‍ക്കാഴ്ച്ചകള്‍പ്രതിഭാരാജന്‍

നേര്‍ക്കാഴ്ച്ചകള്‍പ്രതിഭാരാജന്‍

പ്രിയങ്കയുടെ ഭാവി നിര്‍ണയിക്കുന്ന യു.പി. തെരെഞ്ഞെടുപ്പ്എട്ടില്‍ തൂങ്ങി നില്‍ക്കുന്ന കോണ്‍ഗ്രസിനു പുതുജീവനുണ്ടാകുമോ? രാഷ്ട്രീയ നിരീക്ഷകര്‍ കൂട്ടിക്കിഴിക്കുന്നു. വീണ്ടും തെരെഞ്ഞെടുപ്പ്. ഇത്തവണത്തെ ഉപതെരെഞ്ഞെടുപ്പ് യു.പി.യിലടക്കം അഞ്ചിടത്താണ്. പോരാട്ടത്തിനു കൊഴുപ്പു കൂടി തുടങ്ങി. അഞ്ചില്‍ പ്രധാനം യു.പി. തന്നെ. ഏറ്റവും കൂടുതല്‍ 403 നിയമസഭാ മണ്ഡലങ്ങള്‍, 80ലോകസഭാ മണ്ഡലങ്ങളുള്ളത് യു.പി.യിലാണ്. യു.പി. പിടിച്ചാല്‍ ഇന്ത്യ പിടിച്ചുവെന്നാണ് വയ്പ്പ്. അതു പിഴക്കാറില്ല. അച്ഛന്‍ ആനപ്പുറത്തു കയറിയതിന്റെ തഴമ്പ് തടവി നോക്കി കാലം കഴിക്കുന്ന രാഹുല്‍ ഗാന്ധിക്കു മേല്‍ കോണ്‍ഗ്രസിനു വിശ്വാസം കുറഞ്ഞിരിക്കുകയാണ്. […]

Read More

അന്തരിച്ചു – നെല്ലുവായ മാരാത്ത് മുകുന്ദൻ മാരാർ

നെല്ലുവായ മാരാത്ത് മുകുന്ദൻ മാരാർ (79) ഹൃദയ സ്തംഭനം മൂലം ദുബൈയിൽ വെച്ച് അന്തരിച്ചു. നെല്ലുവായ ധന്വന്തരി ക്ഷേത്ര കമ്മിറ്റിയുടെ മുൻ സെക്രട്ടറിയായും, ക്ഷേമ സഭയുടെ ആദ്യകാല സംസ്ഥാന ട്രഷറർ, ഓഡിറ്റർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ : കടന്നമണ്ണ മാരാത്ത് ഇന്ദിര. മക്കൾ : പ്രസന്ന ദേവദാസ്, പ്രസീത നിരഞ്ജൻ. മരുമക്കൾ : ദേവദാസ്, നിരഞ്ജൻ.

Read More