Mail: reach@vakdevatha.com | Phone: +91 9604014773
September 25, 2022
News

സുതാര്യതയാണ് മലബാറിന്റെ വിജയരഹസ്യം – എം. പി. അഹമ്മദ്

സുതാര്യതയാണ് മലബാറിന്റെ വിജയരഹസ്യം – എം. പി. അഹമ്മദ്

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിലുള്ള സുതാര്യതയാണ് ഇതിന്റെ വിജയ രഹസ്യമെന്ന് പുണെ പിംപ്രിയിൽ പുതുതായി ആരംഭിച്ച ഷോറൂം ഓൺലൈനിൽ ഉദ്ഘാടനം ചെയ്ത് കൊണ്ട് സാംസാരിക്കവെ ചെയർമാൻ എം. പി. അഹമ്മദ് പറഞ്ഞു. ലാഭ വിഹിതത്തിൽ 5 ശതമാനം കാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി നീക്കി വെയ്ക്കുന്നുവെന്നും ഓരോ വ്യക്തികളും തങ്ങളുടെ ജീവിതത്തിൽ വർഷത്തിൽ രണ്ട് ദിവസമെങ്കിലും കാരുണ്യപ്രവർത്തനങ്ങൾക്ക് നീക്കിവെയ്ക്കുമ്പോഴാണ് തങ്ങളുടെ ജീവിതത്തിന് അർത്ഥമുണ്ടാവുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓരോ സംസ്ഥാനത്തെയും, സമുദായത്തിന്റെയും സംസ്കാരവും പാരമ്പര്യവും ഉൾക്കൊണ്ട് കൊണ്ടാണ് ആഭരണങ്ങൾ നിർമ്മിക്കുന്നത്. നിർമ്മാണത്തിനുള്ള ചിലവ് കുറച്ച് കൊണ്ട് വന്ന് അതിന്റെ ഗുണം ഉപഭോക്താക്കൾക്ക് നൽകുക എന്നത് മലബാറിന്റെ മറ്റൊരു ലക്ഷ്യം.

പിംപ്രി – ചിഞ്ചുവാഡ് കോർപറേഷൻ മേയർ ഉഷമായ് ധോരെ മലബാർ ഗോൾഡ് പിംപ്രി ഷോറൂം ഉപഭോക്താക്കൾക്ക് തുറന്നുകൊടുക്കുന്നു.

ആഭരണ നിർമാണ രംഗത്തും, ഗുണ നിലവാരം ഉറപ്പ് വരുത്തുന്നതിനും നൂതന സാങ്കേതിക വിദ്യ നടപ്പിലാക്കി മെച്ചപ്പെട്ട സേവനവും, അത് പോലെ അതിന്റെ ഗുണങ്ങളും ഉപഭോക്താക്കളിൽ എത്തിക്കുക, കൂടാതെ ആഭരണങ്ങൾ മാറ്റി എടുക്കുമ്പോൾ ഉപഭോക്താവിന് വിപണി വിലയുടെ പരമാവധി മൂല്യം നൽകുക എന്നതുമാണ് ഞങ്ങളുടെ ലക്ഷ്യമെന്നും അത് കൊണ്ടുതന്നെയാണ് മലബാർ ബ്രാൻഡിൽ തങ്ങളുടെ ഉപഭോക്താക്കൾ എന്നും വിശ്വാസമർപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പിംപ്രി – ചിഞ്ചുവാഡ് കോർപറേഷൻ മേയർ ഉഷമായ് ധോരെ പിംപ്രി ഷോറൂം ഉപഭോക്താക്കൾക്ക് തുറന്നുകൊടുത്തു. കോ-ചെയർമാൻ ഇബ്രാഹിംകുട്ടി ഹാജി, വൈസ് ചെയർമാൻ അബ്ദുൾ സലാം, കോർപറേറ്റർ ബാബു നായർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ഇന്ത്യ ഓപ്പറേഷൻസ് മാനേജിങ് ഡയറക്ടർ അഷർ ഒ. സ്വാഗതം പറഞ് മലബാറിന്റെ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. റീജിയണൽ ഹെഡ് ഫൻസീം അഹമ്മദ് നന്ദി പറഞ്ഞു. ഡയറക്ടർമാരായ മുഹമ്മദ് അൻവർ, മുഹമ്മദ് ജെറീഷ്, അഖിൽ ബാബു, നിതിൻ നിസാർ, ഷോ റൂം മാനേജർ ഗണേഷ് വിവിധ സമാജം അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ വലിയൊരു ശേഖരമാണ് ഉപഭോക്താക്കൾക്കായി ഈ ഷോറൂമിൽ ഒരുക്കിയിരിക്കുന്നത്.

Share This:

Leave a Reply

Your email address will not be published.