Mail: reach@vakdevatha.com | Phone: +91 9604014773
September 26, 2022
News

ജനറൽ ബിപിൻ റാവത്ത്: എളിമത്വം കൈമുതലാക്കിയ സൈനികൻ – മുൻ മേജർ ജനറൽ രാജീവ് കൃഷ്ണൻ (വി. എസ്. എം.)

ജനറൽ ബിപിൻ റാവത്ത്: എളിമത്വം കൈമുതലാക്കിയ സൈനികൻ – മുൻ മേജർ ജനറൽ രാജീവ് കൃഷ്ണൻ (വി. എസ്. എം.)

പുണെ: മൂന്നു സേനയുടെയും മനോവീര്യം ഉയർത്തുന്നതിലും, അവർക്ക് വേണ്ടുന്ന ധൈര്യം പകർന്നു നൽകുന്നതിലും പ്രധാന പങ്കാണ് അപകടത്തിൽ മരണമടഞ്ഞ ജനറൽ ബിപിൻ റാവത്ത് വഹിച്ചതെന്നും, സംയുക്ത സേനയുടെ പരമോന്നത പദവിയിൽ ഇരിക്കുമ്പോഴും എളിമത്വം കൈമുതലാക്കി താഴെത്തട്ടിലുള്ള ജവാന്മാരോട് പോലും അദ്ദേഹം അടുത്ത ബന്ധം വെച്ചുപുലർത്തിയിരുന്നുവെന്നും വാഗ്ദേവത സംഘടിപ്പിച്ച അനുശോചന യോഗത്തിൽ പങ്കെടുത്ത് അദ്ദേഹവുമായി പങ്കിട്ട നാളുകളിലെ അനുഭവങ്ങൾ മുൻ മേജർ ജനറൽ രാജീവ് കൃഷ്ണൻ (വി. എസ്. എം.) പങ്കുവെയ്ക്കവേ പറഞ്ഞു. നല്ലൊരു മനുഷ്യത്വം കൈമുതലാക്കിയ വ്യക്തി കൂടിയായിരുന്നു റാവത്ത്. അദ്ദേഹത്തിന് അഞ്ചു വർഷം പൂർത്തിയാക്കാൻ സാധിച്ചിരുന്നുവെങ്കിൽ തന്നിൽ അർപ്പിച്ച വിശ്വാസവും, ഉത്തരവാദിത്വവും പൂർത്തിയാക്കി സേനയെ ലോകത്തെ തന്നെ ഉന്നത സേനയാക്കി മാറ്റുമായിരുന്നുവെന്നും അത്രയേറെ ആജ്ഞാശക്തി അദ്ദേഹത്തിന് ഉണ്ടായിരുന്നുവെന്നും രാജീവ് കൃഷ്ണൻ തുടർന്ന് പറഞ്ഞു. മധുലികയും സേനയുടെ കാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ പങ്കാളിത്തത്തിലൂടെ സ്തുത്യർഹമായ സേവനം കാഴ്ച വെച്ചിരുന്നൂവെന്നും കൂടാതെ ഈ അപകടത്തിൽ മരണപ്പെട്ട ഓരോ സൈനികനും അവരുടെ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചവരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സാധാരണ പൗരന്മാർ സൈനികർക്ക് നൽകുന്ന ഇത്തരം ആദരവ് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വേൾഡ് മലയാളി കൌൺസിൽ പ്രസിഡന്റ് ടി. പി. വിജയൻ, ശ്രീനാരായണ ഗുരു സമിതി പുണെ ജനറൽ സെക്രട്ടറി സി. പി. രാജു, നായർ സർവീസ് സൊസൈറ്റി പിംപ്രി – ചിഞ്ചുവാഡ് ശാഖാ മുൻ ജനറൽ സെക്റട്ടറി എം. പി. നന്ദകുമാർ, സംഗമം മലയാളി സമാജം പ്രസിഡന്റ് ടി. ജെ. ജെയിംസ്, ബിജെപി സൗത്ത് ഇന്ത്യൻ സെൽ പ്രസിഡന്റ് രാകേഷ് നായർ, സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ രാമകൃഷ്ണൻ പാലക്കാട്, കേരള ഫാഷൻ ജ്വല്ലറി മാനേജിങ് ഡയറക്ടർ സെബാസ്റ്റ്യൻ ജോസഫ്, ഏഷ്യൻ എഞ്ചിനീയറിംഗ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ സേവ്യർ ജോസഫ് തുടങ്ങിയവർ ശ്രദ്ധാഞ്ജലികളർപ്പിച്ചു സംസാരിച്ചു. വാഗ്ദേവത മുഖ്യ പത്രാധിപർ വേലായുധൻ പി ആമുഖ പ്രഭാഷണം നടത്തി. റിവിറേസ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ രഘു ബാലൻ സ്വാഗതവും വാഗ്ദേവത എഡിറ്റോറിയൽ അംഗം കെ. രഞ്ജിത് നന്ദി പ്രകാശനവും നടത്തി. നേരത്തെ മരണമടഞ്ഞ ധീര സൈനികരുടെ ഛായാചിത്രത്തിന് മുന്നിൽ വിളക്ക് കൊളുത്തി പുഷ്പാർച്ചന നടത്തിയായിരുന്നു ചടങ്ങുകൾ ആരംഭിച്ചത്.

Share This:

Leave a Reply

Your email address will not be published.