Mail: reach@vakdevatha.com | Phone: +91 9604014773
September 25, 2022

പുണെ: മണ്ഡല വിളക്ക് സമാപന ആഘോഷങ്ങളുടെ ഭാഗമായി കാലേവാഡി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ പുതുതായി പണികഴിപ്പിച്ച ഗസ്റ്റ് ഹൗസ് ജ്യുടെക് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മാനേജിങ് ഡയറക്ടർ ശശീധരൻ നായർ ഉദ്‌ഘാടനം ചെയ്തു. തുടർന്ന് ക്ഷേത്രം മേൽശാന്തി കവിയൂർ മഠം  അഖിൽഹരി പാല് കാച്ചി നിവേദ്യ സമർപ്പണം നടത്തി. പ്രസിഡന്റ് വിശ്വനാഥൻ ഗോപാലൻ, ജനറൽ സെക്രട്ടറി രവീന്ദ്രൻ നായർ,  മോഹൻ പണിക്കർ, വാഗ്ദേവത പത്രാധിപർ പി. വേലായുധൻ, അശ്വതി ജിജി തുടങ്ങിയവർ ചടങ്ങിൽ  സംബന്ധിച്ചു. ആഘോഷങ്ങളുടെ ഭാഗമായി രാവിലെ മഹാഗണിപതി ഹോമം, അഷ്ടാഭിഷേകം മറ്റ് വിശേഷാൽ പൂജകളും സമൂഹ അന്നദാന സദ്യയും, പുണെയിൽ വിവിധ ക്ഷേത്രങ്ങളിൽ സന്ദർശനം നടത്തുന്ന അയ്യപ്പ ജ്യോതിക്ക് ക്ഷേത്രത്തിൽ സ്വീകരണവും നൽകി.

ഫോട്ടോ: ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഗസ്റ്റ് ഹൗസ് ജ്യുടെക് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മാനേജിങ് ഡയറക്ടർ ശശീധരൻ നായർ ഉദ്ഘാടനം ചെയ്യുന്നു. 

Share This:
About Author

vakdevatha

Leave a Reply

Your email address will not be published.