Mail: reach@vakdevatha.com | Phone: +91 9604014773
September 26, 2022
News

ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ കളിക്കളം വിടുന്നു

ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ കളിക്കളം വിടുന്നു

“ഇത് (2022) എന്റെ അവസാന സീസൺ ആയിരിക്കും” ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയുടെ വാക്കുകളാണിത്. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ ഡബിള്‍സ് ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായതിന് പിന്നാലെയാണ് ഇന്ത്യന്‍ താരത്തിന്റെ പ്രതികരണം. “ഇത് എന്റെ അവസാന സീസണ്‍ ആയിരിക്കുമെന്ന് ഞാന്‍ തീരുമാനിച്ചു കഴിഞ്ഞു. ആഴ്ച്ചതോറും പ്രകടനം വിലയിരുത്തി മുന്നോട്ടു പോകാനാണ് ശ്രമം. ഈ സീസണ്‍ മുഴുവന്‍ കളിക്കണം എന്നാണ് ആഗ്രഹം”. സാനിയ തുടർന്ന് പറഞ്ഞു. സാനിയ മിർസ സിംഗിൾസിൽ 2013 ൽ കളിക്കളത്തിൽ നിന്നും വിരമിച്ചിരുന്നു.

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ യുക്രെയ്ന്‍ താരം നാദിയ കിചെനോകുമായി ചേര്‍ന്നാണ് താരം കോര്‍ട്ടിലിറങ്ങിയത്. എന്നാല്‍ സ്ലൊവേനിയന്‍ ജോഡി തമാര സിദാന്‍സെക്-കാജ ജുവാന്‍ സഖ്യത്തോട് രണ്ടു സെറ്റ് പോരാട്ടത്തില്‍ പരാജയപ്പെട്ടു.

19 വർഷമായി സാനിയ കോർട്ടിൽ നിറഞ്ഞു നിൽക്കുന്നു. 2003 ടെന്നിസിൽ പ്രൊഫഷണൽ രംഗത്തെ പ്രയാണം ആരംഭിച്ചത്. ഡബിള്‍സില്‍ മുന്‍ ലോക ഒന്നാം നമ്പറായ താരം കരിയറില്‍ ആറു ഗ്രാന്‍സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കി. സിംഗിള്‍സില്‍ ഏറ്റവുമുയര്‍ന്ന റാങ്കിങ് 27 ആണ്. 2007-ലായിരുന്നു ഈ നേട്ടം. ടെന്നീസില്‍ ഒരു ഇന്ത്യന്‍ വനിതാ താരത്തിന്റെ ഏറ്റവുമുയര്‍ന്ന റാങ്കാണിത്. ഡബ്ല്യുടിഎ കിരീടം സ്വന്തമാക്കുന്ന ഇന്ത്യയിലെ രണ്ടു വനിതാ ടെന്നീസ് താരങ്ങളില്‍ ഒരാളാണ് സാനിയ. സിംഗിള്‍സ് റാങ്കിങ്ങില്‍ ആദ്യ നൂറിനുള്ളില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ താരവും സാനിയയാണ്.

സാനിയ മിർസക്ക് പദ്മ ഭൂഷൺ ബഹുമതിയും, അർജുന അവാർഡും ലഭിച്ചിട്ടുണ്ട്. ഇമ്രാൻ മിർസ നസീമ മിർസ എന്നിവരുടെ മകളായി മുംബൈയിൽ ജനനം. ഭർത്താവ് ക്രിക്കറ്റർ ഷൊഹൈബ് മാലിക്. “Ace Against Odds ” എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Share This:

Leave a Reply

Your email address will not be published.