Mail: reach@vakdevatha.com | Phone: +91 9604014773
September 26, 2022

നീലേശ്വരം: പ്രശസ്ത മദ്ദള വാദ്യ കലാകാരൻ നീലേശ്വരം
നാരായണ മാരാർ (66) ഹൃദയസ്തംഭനം മൂലം ഇന്ന് (22-01-2022) കാലത്ത് അന്തരിച്ചു. പാണിയടക്കം വിവിധ ക്ഷേത്ര വാദ്യ കലയിലുള്ള ഇദ്ദേഹത്തിന്റെ നൈപുണ്യം കണക്കിലെടുത്ത് സോപാനം സാംസ്‌കാരിക വേദിയും നീലേശ്വരം പൗരാവലിയും ചേർന്ന് ഇദ്ദേഹത്തിന് മുൻപ് വീര ശ്രുംഖല നൽകി ആദരിച്ചിരുന്നു. ഇതിനു പുറമെ കൊട്ടിയൂർ മഹാ ശിവ ക്ഷേത്രത്തിൽ നിന്നും പട്ടും വളയും നൽകി ആദരിച്ചിരുന്നു. കൂടാതെ പയ്യന്നൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ വെച്ചും ഇദ്ദേഹത്തെ ആദരിച്ചിരുന്നു. ഉദിനൂർ കൃഷ്ണ മാരാരുടെ ശിക്ഷണത്തിൽ ആയിരുന്നു മദ്ദളം അഭ്യസിച്ചത്. പിന്നീട് ക്ഷേത്ര കലാനിധിയിൽ നിന്ന് സദനം രാമചന്ദ്ര മാരാരുടെ ശിക്ഷണത്തിൽ പഞ്ചവാദ്യവും അഭ്യസിച്ചു. മട്ടന്നൂർ പഞ്ച വാദ്യ സംഘത്തിലെയും, പയ്യന്നൂർ പഞ്ചവാദ്യ സംഘത്തിലെയും പ്രധാന മദ്ദള വാദകനായ ഇദ്ദേഹം നൂറു കണക്കിന് വേദികളിൽ തന്റെ കലാ വൈഭവം പ്രകടമാക്കി ആരാധക വൃന്ദത്തിന്റെ പ്രശംസ പിടിച്ചുപറ്റി. കൂടാതെ നിരവധി ശിഷ്യഗണങ്ങളുമുണ്ട്. നീലേശ്വരം മന്ദംപുറത്ത് ഭഗവതി ക്ഷേത്രത്തിലെ ഒരു പ്രധാന വാദ്യ കലാകാരനാണ്. പയ്യന്നൂർ പഞ്ചവാദ്യ സംഘത്തിന്റെ നിലവിലെ പ്രസിഡന്റാണ് നാരായണ മാരാർ. തന്റെ എളിമത്വമാർന്ന സ്വഭാവവും നിറപുഞ്ചിരിയോടെയുള്ള മുഖവും മറ്റു കലാകാരന്മാരിൽ നിന്നും ഇദ്ദേഹത്തെ വേറിട്ട് നിർത്തുന്നു. ഭാര്യ: ടി. വി. നളിനി. മക്കൾ: ബിന്ദു, ദിവ്യ, രാധാകൃഷ്ണൻ. മരുമക്കൾ: രാമചന്ദ്രൻ, വിജു, ജയലക്ഷ്മി.

പുണെയിലെ വാഗ്ദേവത മാസിക, പുണെ മാരാർ സമാജം, ഓൾ ഇന്ത്യ മാരാർ സമാജം വാട്സ്ആപ് കൂട്ടായ്മ ഇദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി

Share This:
About Author

vakdevatha

Leave a Reply

Your email address will not be published.