Mail: reach@vakdevatha.com | Phone: +91 9604014773
September 25, 2022

അനന്തമജ്ഞാതമവർണ്ണനീയം
ഈ ലോകഗോളം തിരിയുന്ന മാർഗ്ഗം…
അതിങ്ങലെങ്ങാണ്ടൊരിടത്തിരുന്നു
നോക്കുന്ന മർത്യൻ കഥയെന്തറിഞ്ഞു?

ജീവിതം ഒരു വിഡ്ഢി വിളിച്ചു പറഞ്ഞ കടങ്കഥയാണെന്ന ആപത് വാക്യം ചില അവിസ്മരണീയ സന്ദർഭങ്ങളിൽ ശരിവെക്കേണ്ടി വരുന്നു. ചില മഹത് വ്യക്തിത്വങ്ങളുടെ മേഘജ്യോതിസ്സിൻ്റെ ക്ഷണികത പോലുള്ള വേർപാട് നമ്മെ അപ്രകാരം ചിന്തിപ്പിക്കുന്നു.

പൂന്താനം പറഞ്ഞതുപോലെ നീറ്റിലെ കുമിളപോലെ തന്നെയാണ് ജീവിതത്തിൻ്റെ നൈമിഷികത. അനന്തവിഹായസ്സിലേക്ക് പാറിപ്പറക്കുന്ന ചിത്രശലഭത്തെപ്പോല…ഒരു മനുഷ്യൻ…പൊടുന്നനെ…പാറിയകന്നൂ. അത് മറ്റാരുമല്ല നമ്മൾ സ്നേഹത്തോടെയും ബഹുമാനത്തോടെയും വിളിക്കുന്ന എൻ. ജി. ഹരിദാസ് (75) എന്ന ഹരിദാസേട്ടൻ, ഹരിദാസ്, ഹരി നായർ, നായർ സാബ്. വാഗ്ദേവത മാസികയ്ക്കും, പ്രവർത്തകർക്കും മാത്രമല്ല അദ്ദേഹം നെടുംതൂണും വഴികാട്ടിയുമായി നിന്നത്. മുഖത്ത് ഒരു ചെറുപുഞ്ചിരിയോടെ എന്നും തന്നെ ആശ്രയിക്കുന്ന വിവിധ വ്യക്തികൾക്ക്, വിവിധ പ്രസ്ഥാനങ്ങൾക്ക് ഇങ്ങനെ നിരവധിയാണ് അദ്ദേഹത്തിന്റെ പ്രവർത്തന ഫലവും മാധുര്യവും ആസ്വദിച്ച, അനുഭവിച്ച വേദികൾ.

സ്നേഹമാണ് അദ്ദേഹത്തിന്റെ മുഖമുദ്ര തന്നെ. ഞങ്ങൾക്ക് നഷ്ടപ്പെട്ടത് ഒരു മാർഗദർശിയും, മുതിർന്ന ജ്യേഷ്ഠ സഹോദരനുമാണ്. വാക്കുകൾക്കതീതമാണ് ഹരിദാസേട്ടൻ എന്ന വ്യക്തി ഞങ്ങൾക്ക്…. അദ്ദേഹത്തിന്റെ പാദങ്ങളിൽ കണ്ണീരിന്റെ, സ്നേഹത്തിന്റെ പൂക്കൾ അർപ്പിച്ചുകൊണ്ട് നമിക്കുന്നു. വാഗ്ദേവത പ്രവർത്തകർക്ക് വേണ്ടി –

വേലായുധൻ പി., മുഖ്യ പത്രാധിപർ.

———————

എൻ. ജി. ഹരിദാസ് എന്ന സ്നേഹ സമ്പന്നനായ വ്യക്തിയെ കുറിച്ച് ഈ വേളയിൽ സമൂഹത്തിന്റെ നാനാ തുറകളിൽപെട്ടവർ അനുസ്മരിക്കുന്നു.

നാലു പതിറ്റാണ്ട് മുമ്പ് യശശ്ശരീരനായ രവി മേനോൻ ചേട്ടനാണ് ശ്രീ എൻ ജി ഹരിദാസേട്ടനെ പരിചയപ്പെടുത്തി തന്നത്. ശ്രീ എൻ ജി ബി ജി അങ്കിളിനെ ശ്രീ അയ്യപ്പ ക്ഷേത്രവുമായി പ്രവർത്തിക്കാൻ തുടങ്ങിയപ്പോഴേ അറിയാമായിരുന്നു. അദ്ദേഹത്തിന്റെ അനുജനായാണ് ഹരിയേട്ടനെ പരിചയപ്പെടുത്തിയത്. അതിനു ശേഷം, പല മേഖലകളിലും ഞങ്ങൾ ഒന്നിച്ചു പ്രവർത്തിച്ചിട്ടുണ്ട്. പൂനെ മലയാളി ഫെഡറേഷൻ, വേൾഡ് മലയാളി കൌൺസിൽ, (പൂന പ്രൊവിൻസ് ), ലയൻസ് ക്ലബ്‌, എന്നീ സംഘടനകളിലും, ക്ഷേത്ര സംബന്ധമായി പല തരത്തിലും ഒന്നിച്ചു പ്രവർത്തിക്കാൻ ഉള്ള അവസരങ്ങളുണ്ടായി. ഒരു മിത ഭാഷി, സഹൃദയൻ, ആത്മാർത്ഥ സുഹൃത്ത്, ദയാശീലൻ, നല്ല സാമൂഹ്യ പ്രവർത്തകൻ, എന്നിങ്ങനെയാണ്, നമുക്ക് ഹരിയേട്ടനെ ഓർക്കാൻ പറ്റുക. ഞായറാഴ്ച്ച, സെപ്റ്റംബർ 18നു, ദേഹുറോഡിൽ എൻ എസ് എസിന്റെ ഓണാഘോഷ പരിപാടിയിൽ ഞങ്ങൾ രണ്ടു പേരും പങ്കെടുത്തിരുന്നു. വിശ്രാന്തവാടി മലയാളി അസോസിയേഷന്റെ ഓണാഘോഷ പരിപാടിയിലും പങ്കെടുക്കേണ്ടത്തിനാൽ, ഞാൻ നേരത്തെ ദേഹു റോഡിൽ നിന്നും ഹരിയേട്ടനോട് യാത്ര പറഞ്ഞിറങ്ങി, വഴി മദ്ധ്യേ വന്ന ഒരു ഫോൺ വിളിയിൽ ആണ് ഹരിയേട്ടൻ കുഴഞ്ഞു വീണതറിഞ്ഞത്. വിശ്വസിക്കാൻ ആയില്ല. അൽപനേരത്തിനു ശേഷം അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞു പോയി എന്നും വളരെ ദുഖത്തോടെ അറിഞ്ഞു. ആ പാവന സ്മരണക്കു മുമ്പിൽ എന്റെ ആദരാഞ്ജലികൾ. പരേതാത്മാവ് വിഷ്ണു പാദത്തിൽ വിലയം പ്രാപിക്കുവാൻ നിഗഡീശ്വരൻ അനുഗ്രഹിക്കട്ടെ.

പി. സി. നമ്പ്യാർ

ഡയറക്ടർ പൂനവാല ഗ്രൂപ്പ്

Respected Late Lion Hari Nair sir was a very senior, kind-hearted, and humble member of our Lions International District 3234D2 organisation. We used to call him Bhishmapitamah. Recently he wrote one feedback write-up, where he appreciated me as a District Governor. I have no words to express my deep gratitude feelings about Lion Nair Sir.
Great loss of Lions Organisation. We lost a fatherly figure.
May his soul rest in peace. May God give strength to Nair family to bear this irreparable loss.

Lion Rajesh Kothavade
District Governor,

District 3234D2, Lions ഇന്റർനാഷണൽ

ഒരു നല്ല സുഹൃത്ത്…വലിപ്പചെറുപ്പം നോക്കാതെ എല്ലാവരോടും സൗഹൃദം പുലർത്തുന്ന വ്യക്തി…എത്ര സങ്കീർണമായ വിഷയങ്ങളും നർമ്മം കലർത്തി അവതരിപ്പിക്കും…. പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിടുന്ന അസാമാന്യ കഴിവ്….സമൂഹം ഏൽപ്പിക്കുന്ന പദവികൾ ക്ക് അതിന്റെതായ മഹത്വം തിരിച്ചറിയുകയും നന്ദിപൂർവം ഓർക്കുകയും ചെയ്യും..മറ്റുള്ളവരുടെ ബുദ്ധിമുട്ടുകൾ തിരിച്ചറിയാനും സഹായിക്കാനും മനസുള്ള ഒരാൾ.. സ്വന്തം നിലപാടുകൾ ആരോടും എവിടെയും തുറന്നു പറയുന്ന സ്വഭാവം…എൻ. ജി. ഹരിദാസിന്റെ യാദൃച്ഛികമായ മരണത്തിലൂടെ നല്ലൊരു മനുഷ്യസ്നേഹിയെയാണ് നമുക്ക് നഷ്ടമായത്.

——-

പി. വി. ഭാസ്കരൻ

ചെയർമാൻ – സി. എം. എസ്. സാഹിത്യവേദി,മുൻ പ്രസിഡൻറ്, ചിഞ്ചുവാഡ് മലയാളി സമാജം,

I couldn’t believe my ears when I heard the sad and sudden demise of my very good friend 2D-MJF Lion Haridas Nair, fondly called Lion Hari.
He was a sober person, having a true helping nature for others. He used to complete any task assigned to him successfully and within the timeframe specified. He never shirks any responsibility. He was a man of principles and always had a positive attitude. “No,” “Never,” and “Impossible” were the words that he had removed from his dictionary. His contribution to Lionism is phenomenal, and he used to attend all the programmes of Lions without fail. He had the good nature to give his frank opinion on any matter.
During my tenure as District Governor, he was a strong pillar behind me and supported every decision I made with his concurrence. We used to have regular meetings and discuss various issues. Besides Lionism, he had strong associations with various Malayalee Samajs, educational institutes and served as Senior Vice President of the Pimpri Chinchwad Congress Committee.
He was a good sportsman and used to play a key and keen role in organising our Lions Cricket League every year.
His departure is a big loss to me, and I have lost a true guide, an able administrator, and an efficient mentor. He has played a major role in the success of my District Governorship. His sudden departure is a huge loss to our organisation. I shall always cherish my association with him.
My prayer goes to his wife, son, and all his bereaved family members to withstand this rude shock.

May his soul rest in eternal peace!

MJF LION OMPRAKASH PETHE
DISTRICT GOVERNOR (2019-20)

LIONS CLUBS INTERNATIONAL DIST.3234-D2

വിശ്വസിക്കാൻ പറ്റാത്ത ഒരു യാഥാർഥ്യമാണ് എനിക്ക് സഹോദര തുല്യനായ എൻ. ജി. ഹരിദാസിന്റെ വേർപാട്. ഏറ്റെടുത്ത കാര്യങ്ങൾ ആത്മാർത്ഥയോടെയും ഉത്തരവാദിത്വത്തോടെയും സമയബന്ധിതമായും ചെയ്‌ത്‌തീർക്കാൻ ശ്രമിക്കും. സംഘടനകളിൽ പ്രവർത്തിക്കുമ്പോൾ ഭിന്നാഭിപ്രായമുണ്ടെങ്കിലും അത് പറയേണ്ടിടത്ത് തുറന്നു പറഞ്ഞു എല്ലാവരുമായും ഒത്തുപോകാൻ ആഗ്രഹിക്കുന്ന വ്യക്തിത്വത്തിനുടമ. ആ പ്രിയ സഹോദരന്റെ അപ്രതീക്ഷിതമായ വിയോഗം വലിയ ഒരു വിടവാണ് വരുത്തിവെച്ചത്. അദ്ദേഹവുമൊത്തുള്ള ഓർമ്മകൾക്ക് ഒരു വസന്തത്തിന്റെ തിരയിളക്കമുണ്ട്. ആ ഓർമ്മകൾക്ക് മുന്നിൽ ഒരുപിടി അശ്രുപൂക്കൾ!

സേവ്യർ ജോസഫ്
മാനേജിങ് ഡയറക്ടർ

ഏഷ്യൻ എഞ്ചിനീയറിംഗ് ഗ്രൂപ്പ്

പുണെയിൽ വെച്ചല്ല ഞങ്ങൾ തമ്മിലുള്ള പരിചയത്തിന്റെ തുടക്കം. നാട്ടിൽ ഞങ്ങളുടെ കുടുംബം അടുത്തടുത്താണ്. പുണെയിൽ ഞങ്ങൾ പല വേദികളിലും ഒരേ തൂവൽ പക്ഷികളെപോലെയാണ്. അത് ക്ഷേത്രമായാലും, സർവീസ് സൊസൈറ്റിയായാലും. പരസ്പരം പഴിചാരി ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒളിച്ചോടുന്ന വ്യക്തിത്വമായിരുന്നില്ല ഹരിദാസിന്റേത്. എല്ലാവരെയും ഒരുമിപ്പിച്, സ്നേഹത്തോടെ കൊണ്ടുപോകാൻ ആഗ്രഹിക്കുന്ന വ്യക്തിത്വം. ഒരു നല്ല മനസ്സിനുടമ. നമുക്ക് നഷ്ടപ്പെട്ടത് സ്നേഹസമ്പന്നനായ ഒരു സഹോദരനെ, സ്നേഹിതനെ…. പ്രണാമം.

കെ. വിശ്വനാഥൻ നായർ
പ്രസിഡന്റ്

സർവീസ് സൊസൈറ്റി (എൻ.എസ്.എസ്.പിംപ്രി- ചിഞ്ചുവാഡ്)

I feel deeply saddened due to the sudden demise of Mr. Haridas, who we fondly called Nair Saheb. Nair Saheb was like our own family member. The Lions Club and my family mourn his sudden demise. If I were to talk about the one thing that describes Mr.Nair it would be his “selflessness”. We met each other through Lions Club International, and in the last 14–15 years I have done a lot of work with Lions International and Lions Club under his guidance. I have seen a lot of Lions leaders, but this man was such a leader that he created a platform for all the upcoming leaders without any selfishness. He has been in lionism for the past 45-50 years. Such a person is no longer with us today. His slogan would always be, “You all are doing good work. We have to keep doing more good work. He never condemned anyone. If anyone asked him for any guidance regarding lionism, he would always help and guide them. He is a founder of many institutions, and he has done various social work over the years. He is a person who’s ” न भूतो न भविष्यति (there’s no one like him, there will be no one like him)” according to me.. His demise is mourned by the Lions Club Pune-Rahatani, BKC Cricket Club, and Lions District. His wife, Mrs. Nair, was my science teacher when I used to study at Judson school. I feel deeply saddened and I have no more words to say.

Lion MJF Vasant S. Kokane

നമ്മുടെയെല്ലാം പ്രിയങ്കരനായ ഹരിദാസ് ചേട്ടൻ നമ്മളെയെല്ലാം ദുഃഖത്തിലാഴ്ത്തി യാത്രയായി. ജനിച്ചാൽ മരണം സുനിശ്ചിതം എന്നത് പ്രകൃതി നിയമം. പക്ഷെ ആ യാത്രയെന്ന് പറയുന്നത് ദൈവഹിതംപോലെ അവനവൻ ഭൂമിയിൽ ചെയ്യുന്ന കർമ്മഫലങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും. അത്തരത്തിലുള്ള നല്ലൊരു യാത്രയയപ്പാണ് അദ്ദേഹത്തിന് ലഭിച്ചതെന്ന് ഞാൻ വിശ്വസിക്കുന്നു. അതായത് “അനായാസേന മരണം
വിനാ ദൈന്യേന ജീവനം
ദേഹീ മെ കൃപയാ ശംഭോ,
ത്വയീ ഭക്തീ മചഞ്ചലാം” അനായാസേന മരണം ആയിരങ്ങളിൽ ഒരാൾക്ക് മാത്രമേ ലഭിക്കുകയുള്ളൂ. അത് അദ്ദേഹം ചെയ്ത കർമ്മത്തിന്റെ ഫലമാണ്. ആ സമയത്ത് അദ്ദേഹത്തിന്റെ കർമ്മമണ്ഡലമായ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നാരായണീയം നടന്നുകൊണ്ടിരിക്കുകയായിരുന്നു. പ്രവർത്തിച്ച മേഖലകളിലെല്ലാം അദ്ദേഹത്തിന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. അദ്ദേഹം ഇവിടം വിട്ട് മറഞ്ഞാലും അദ്ദേഹത്തിന്റെ ഓർമ്മകൾ എന്നും എല്ലാവരുടെയും മനസ്സിൽ നിറഞ്ഞുനിൽക്കും. അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നതോടൊപ്പം ആ കുടുംബത്തിന് ഇനിയും മുന്നോട്ടുള്ള പ്രയാണത്തിൽ ഗുരുവായൂരപ്പന്റെ ശക്തിയും അനുഗ്രഹവും ഉണ്ടാകട്ടെയെന്നു പ്രാർത്ഥിക്കുന്നു.

സി. പി. ശശിധരൻ
ജനറൽ സെക്രട്ടറി

നിഗടി ശ്രീകൃഷ്ണ ക്ഷേത്രം & എസ്. കെ. സി. എഫ്.

The unexpected news of the sad demise of dear friend Shri N G Haridas was unbelievable. More than two decades of relationship through PMF and otherwise is going to be cherished for long as sweet memories of a loving, compassionate and unassuming social worker, community man, religious upholder, political activist, etc. It will be a great loss to the Pune Malayalee community at large. Heartfelt condolences and prayers on personal level and on behalf of Pune Malayalee Federation.

T. D. Johny
General Secretary

Pune Malayalee Federation

പ്രിയപ്പെട്ട ഹരിദാസ് സാറും യാത്രയായി…പൂണെയിലെത്തിയ കാലം മുതൽ എന്നും ഒരു വഴിക്കാട്ടിയായി നിന്നിരുന്ന ഹരിദാസ് സാറിന്റെ പെട്ടെന്നുള്ള വിയോഗം പുണെ മലയാളികൾക്ക് തീരാനഷ്ടം തന്നെയാണ്… നിഗഡി മലയാളി സമാജത്തിന്റെ രൂപീകരണം മുതൽ അതിന്റ പ്രവർത്തനങ്ങളിൽ എന്നും ഞങ്ങൾക്ക് കൈത്താങ്ങായി നിന്ന ഹരിദാസ് സാർ…. ഞാൻ സർഗം മാസിക തുടങ്ങിയപ്പോഴും എല്ലാ പിന്തുണയുമായും കൂടെയുണ്ടായിരുന്നു….കുറെ കാലം സാറിന്റെ കൂടെ കോൺഗ്രസ്സ് ജില്ലാ കമ്മറ്റിയിലും പ്രവർത്തിക്കാൻ കഴിഞ്ഞത് മറക്കാൻ പറ്റാത്ത അനുഭവമാണ്. എന്നും എനിക്ക് താങ്ങായിരുന്ന എന്ത് കാര്യത്തിനും ഓടിചെല്ലാൻ കഴിയുന്ന ഒരു ആശ്രയമാണ് ഇല്ലാതായത്… പ്രിയപ്പെട്ട നേതാവിന്റെ, സുഹൃത്തിന്റെ, വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു….

എൻ. പി. രവി

പ്രസിഡൻറ് – നിഗ്ഡി മലയാളി സമാജം

നികത്താൻ പറ്റാത്തൊരു വിടവാണ് പുണെ മലയാളികൾക്ക് ഹരിദാസേട്ടന്റെ വിയോഗത്തോടുകൂടി ഉണ്ടായിരിക്കുന്നത്. എല്ലാവർക്കും ഏത് സമയത്തും എന്ത് കാര്യങ്ങൾ ചോദിക്കാനും പറയാനും പറ്റുന്ന ഒരു അപൂവ്വ വ്യക്തിത്വമായിരുന്നു ഹരിദാസേട്ടൻ. പലകാര്യങ്ങളിലും ഇദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ ഭാഗ്യമുണ്ടായിട്ടുണ്ട്. ഓണത്തിന് കുറച്ചുദിവസം മുന്നേ കണ്ട സമയത്ത് ഓണത്തെക്കുറിച്ചും, ഓണനാളിലാണ് ഹരിദാസേട്ടന്റെ ജന്മദിനം. ഇതിനെകുറിച്ചെല്ലാം സംസാരിക്കുമ്പോൾ, ഹരിദാസേട്ടന്റെ ‘അമ്മ അദ്ദേഹത്തോട് പറഞ്ഞ ഒരുകാര്യം അദ്ദേഹം പറയുകയുണ്ടായി. എന്നെ നീ തിരുവോണത്തിന്റെ അന്ന് ഊണ് കഴിക്കാൻ അനുവദിച്ചില്ല. തിരുവോണത്തിന്റെ അന്നായിരുന്നു ഹരിദാസേട്ടന്റെ ജനനം. ആഘോഷങ്ങളുടെ ഇടയിലുള്ള ജനനം. അത്പോലെ തന്നെ ഓണാഘോഷണങ്ങളുടെ ഇടയിൽത്തന്നെ ഹരിദാസേട്ടന്റെ വിയോഗവും ഉണ്ടായി എന്നത് യാദൃശ്ചികം. വളരെ വിഷത്തോടുകൂടി ഈ വിയോഗത്തിൽ എന്റെ അനുശോചനം രേഖപെടുത്തുന്നു, വ്യക്തിപരമായും ശ്രീ ധർമ്മശാസ്താ ചാരിറ്റബിൾ ഫൗണ്ടേഷന്റെ പേരിലും.

രഘുബാലൻ
മാനേജിങ് ഡയറക്ടർ

റിവിറെസ ഗ്രൂപ്പ് ഓഫ് കമ്പനീസ്

വളരെയധികം മനസിനെ വേദനിപ്പിക്കുന്ന ദുഃഖവാർത്ത. മികച്ച ഒരു സാമൂഹ്യ പ്രവർത്തകനും മനുഷ്യ സ്നേഹിയുമായ ഹരിദാസ് സാർ നമ്മളെയെല്ലാം വിട്ടു പിരിഞ്ഞു പോയതിൽ വളരെയധികം വിഷമമുണ്ട്.

മലയാളം മിഷന്റെ പുതിയ പഠന കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനും കൂടെ നിന്ന് സഹായ സഹകരണങ്ങൾ നൽകി മിഷന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടു പോകുവാൻ സഹായിച്ച ഹരിദാസ് സാറിന്റെ വിയോഗത്തിൽ
മലയാളം മിഷൻ പൂണെ ചാപ്റ്റർ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

ഈ തീരാദു:ഖം താങ്ങുവാനുള്ള സഹനശക്തി അവരുടെ കുടുംബാംഗങ്ങൾക്ക് നൽകുന്നതിനും ആത്മാവിന് നിത്യശാന്തി ലഭിക്കുന്നതിനും ദൈവത്തോട് പ്രാർത്ഥിച്ചു കൊണ്ട്..

കെ. എസ്. രവി
ജനറൽ സെക്രട്ടറി

മലയാളം മിഷൻ പൂണെ ചാപ്റ്റർ

ഹരിദാസ് ചേട്ടൻ എന്റെ വീട്ടിലെ ഒരു മുതിർന്ന ജ്യേഷ്ഠന്റെ സ്ഥാനത്തായിരുന്നു… ഒന്നിനോടും കയര്‍ത്തു സംസാരിക്കാത്ത
സൗമ്യനായ ഒരു മനുഷ്യസ്നേഹി… പല സാമൂഹിക പ്രവര്‍ത്തനങ്ങളിലും ഒപ്പം നിൽക്കാൻ എനിക്കും ഭാഗ്യം ലഭിച്ചിട്ടുണ്ട്, പ്രത്യേകിച്ച് കേന്ദ്രീയ പൂനെ നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ (KPNSS) കൂടെ… അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞു എന്ന് ഇപ്പോഴും വിശ്വാസം വരുന്നില്ല… ഒരുപിടി പൂക്കൾ സമർപ്പിച്ചുകൊണ്ട്…

രമേഷ് അമ്പലപ്പുഴ

സാമൂഹിക സാംസ്കാരിക പ്രവർത്തകൻ

ഒരു ഞെട്ടലോടെയാണ് ഹരിദാസ് സാറിന്റെ മരണ വാർത്ത ഉൾകൊള്ളാൻ കഴിഞ്ഞത്. നേരിൽ കാണുന്നത് കുറവാണെങ്കിലും, ദിവസത്തിൽ ഒരിക്കൽ ചില വ്യക്തികൾ മനസ്സിൽ കൂടി കടന്നു പോകാറുണ്ട്. അതിലെന്നും മുൻപന്തിയിൽ പ്രിയ സുഹൃത്തും സഹോദര തുല്യനുമായ ഹരിദാസ് ഉണ്ടാകുമായിരുന്നു. മറ്റുള്ളവർക്കായി നീക്കിവെക്കുന്ന അദ്ദേഹത്തിന്റെ സൗഹൃദവും മനസ്സ് നിറഞ്ഞ സ്നേഹവും ഒത്തിരി തവണ അനുഭവിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട്. നിസ്വാർത്ഥ സേവനത്തിന്റെ തീഷ്ണത, കലാ സാംസ്കാരിക രംഗത്തായാലും സാമൂഹ്യ പ്രവർത്തന രംഗത്തായാലും പ്രശംസനീയമാണ്. പുണെയിലെ മലയാളി സമൂഹത്തിനു ആദരണനിയനായ ആ മഹത് വ്യക്തിയുടെ നിര്യാണം ആഴമേറിയ മുറിവാണ് ഉണ്ടാക്കിയത്.
പുണെ ജീവിതത്തിൽ ഹരിദാസിനെ പോലുള്ള മഹത് വ്യക്തിയുടെ സുഹൃത്തായിരിക്കാൻ കഴിഞ്ഞതുതന്നെ എന്റെ മഹാഭാഗ്യമായി ഞാൻ കാണുന്നു. അദ്ദേഹത്തിന്റെ വേർപാട് പൂനെ മലയാളി സമൂഹത്തിന് ഒരു തീരാ നഷ്ടം തന്നെയാണ് . ആ മഹത് വ്യക്തിയുടെ ആത്മാവിന് നിത്യശാന്തിക്കായി പ്രാർത്ഥിച്ചുകൊണ്ട്…

പി. പദ്മനാഭൻ (പപ്പേട്ടൻ)

N G Haridas is no more… Just can’t believe. He used to be everywhere, in temples and in any other social and cultural functions. He used to stand tall with his ever pleasing personality, greeting people with a gentle smile, soft spoken, a thorough gentleman indeed. We will miss you Haridas Sir. May Nigadeeshwaran be with you during your last journey and grant you eternal peace.

K. Narayana Marar

മഹത്തുക്കൾക്ക് ജനന മരണങ്ങൾ ഒന്നല്ല,,,,,, ഒരായിരമുണ്ട്.,,,, അതിനാൽ അദ്ദേഹത്തിൻ്റെ കർമ്മ സാന്നിധ്യം കൊണ്ട് ദീപ്തമായ അനുഭവ ലോകം നിത്യസ്മരണീയനായി അദ്ദേഹത്തെ നില നിർത്തും. മരണം ശാശ്വതമായ സത്യവും അപരിഹാര്യമായ ജീവിതാവസ്ഥയുമാണ്., മനുഷ്യ മഹാഗുണങ്ങളിൽ ഒന്ന് ഏത് അവസരങ്ങളെയും അതിജീവിക്കാനുള്ള അസാധരണമായ ‘കഴിവാണ്. അഭ്യുദയകാംക്ഷികൾക്കും ബന്ധുമിത്രാദികൾക്കും ഈ ഒരു സാഹചര്യത്തെ മുറിച്ചുകടക്കാനുള്ള ഊർജ്ജം ഇതൊന്നു മാത്രമാണ്.

‘…….മൃത്യുവിന്നാമോ ജീവിതത്തിന്‍ കൊടിപ്പടം താഴ്ത്താന്‍…..’

! ഒരിക്കൽ കൂടി വാഗ്ദേവതയുടെ സ്മരണാഞ്ജലി !

Share This:
About Author

vakdevatha

Leave a Reply

Your email address will not be published.