ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ കളിക്കളം വിടുന്നു

ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ കളിക്കളം വിടുന്നു

“ഇത് (2022) എന്റെ അവസാന സീസൺ ആയിരിക്കും” ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയുടെ വാക്കുകളാണിത്. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ ഡബിള്‍സ് ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായതിന് പിന്നാലെയാണ് ഇന്ത്യന്‍ താരത്തിന്റെ പ്രതികരണം. “ഇത് എന്റെ അവസാന സീസണ്‍ ആയിരിക്കുമെന്ന് ഞാന്‍ തീരുമാനിച്ചു കഴിഞ്ഞു. ആഴ്ച്ചതോറും പ്രകടനം വിലയിരുത്തി മുന്നോട്ടു പോകാനാണ് ശ്രമം. ഈ സീസണ്‍ മുഴുവന്‍ കളിക്കണം എന്നാണ് ആഗ്രഹം”. സാനിയ തുടർന്ന് പറഞ്ഞു. സാനിയ മിർസ സിംഗിൾസിൽ 2013 ൽ കളിക്കളത്തിൽ നിന്നും വിരമിച്ചിരുന്നു. […]

Read More

മുപ്ര കേരള ആയുർവേദിക് സെന്റർ നിഗടി-പ്രാഥികരണിലും ആരംഭിച്ചു

പുണെ: പുണെയിലെ അതി പ്രശസ്ത കേരള ആയുർവേദിക് സെന്ററായ മുപ്ര കേരള ആയുർവേദിക് സെന്റർ നിഗടി-പ്രാഥികരണിൽ സെക്ടർ 26 ലും തുറന്ന് പ്രവർത്തനമാരംഭിച്ചു. ഇന്ന് രാവിലെ നടന്ന ഉദ്‌ഘാടന ചടങ്ങിൽ പി. സി. എം. സി. മുൻ കോർപറേറ്റർ ധനഞ്ജയ് വിട്ടൽ കാൽബോർ നിലവിളക്ക് കൊളുത്തി ഉദ്‌ഘാടനം നിർവഹിച്ചു. ചടങ്ങിൽ മുപ്രയുടെ ചീഫ് ഫിസിഷ്യൻ ഡോക്ടർ ശ്യാം ഭാർഗവൻ, ഡോ. റീപ ശ്യാം, വാഗ്ദേവത മുഖ്യ പത്രാധിപർ പി. വേലായുധൻ, പബ്ലിഷർ സപ്ന വേലായുധൻ, ബിനോദ് പിള്ള […]

Read More

ഗാനരചയിതാവും സംഗീത സംവിധായകനുമായ ആലപ്പി രംഗനാഥ്‌ അന്തരിച്ചു

ഗാനരചയിതാവും സംഗീത സംവിധായകനുമായ ആലപ്പി രംഗനാഥ്‌(73) അന്തരിച്ചു. കോവിഡ്‌ ബാധിതനായി കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇദ്ദേഹം കഴിഞ്ഞ അഞ്ചു ദശകങ്ങളായി സംഗീതോപാസനയിൽ വ്യാപൃതനായ ഗാനരചയിതാവും സംഗീത സംവിധായകനുമായാരുന്നു. ശാസ്‌ത്രീയ സംഗീതത്തിൻ്റെ വിശുദ്ധി നിലനിർത്തിക്കൊണ്ട് സുഗമ സംഗീതത്തിൻ്റെ മധുരവസന്തങ്ങൾ സൃ‌ഷ്ടിക്കാനുള്ള അനുപമ സിദ്ധിയാൽ അനുഗ്രഹീതനായിരുന്നു. 1500 ലേറെ ചലച്ചിത്രഗാനങ്ങളിലൂടെയും പ്രസിദ്ധമായ നിരവധി ആൽബം ഗാനങ്ങളിലൂടെ തലമുറകളുടെ സംഗീത ഭാവു കത്വത്തെ നവീകരിക്കാൻ സാധിച്ച ഇദ്ദേഹത്തിൻ്റെ പ്രതിഭാ വിലാസം ഒളിമിന്നുന്നത് അയ്യപ്പഭകതി ഗാനങ്ങളിലാണ്. ഭക്തരുടെ മനസ്സുകളിൽ സമർപ്പണ […]

Read More
 ഉദ്‌ഘാടനം ചെയ്തു

ഉദ്‌ഘാടനം ചെയ്തു

പുണെ: മണ്ഡല വിളക്ക് സമാപന ആഘോഷങ്ങളുടെ ഭാഗമായി കാലേവാഡി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ പുതുതായി പണികഴിപ്പിച്ച ഗസ്റ്റ് ഹൗസ് ജ്യുടെക് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മാനേജിങ് ഡയറക്ടർ ശശീധരൻ നായർ ഉദ്‌ഘാടനം ചെയ്തു. തുടർന്ന് ക്ഷേത്രം മേൽശാന്തി കവിയൂർ മഠം  അഖിൽഹരി പാല് കാച്ചി നിവേദ്യ സമർപ്പണം നടത്തി. പ്രസിഡന്റ് വിശ്വനാഥൻ ഗോപാലൻ, ജനറൽ സെക്രട്ടറി രവീന്ദ്രൻ നായർ,  മോഹൻ പണിക്കർ, വാഗ്ദേവത പത്രാധിപർ പി. വേലായുധൻ, അശ്വതി ജിജി തുടങ്ങിയവർ ചടങ്ങിൽ  സംബന്ധിച്ചു. ആഘോഷങ്ങളുടെ ഭാഗമായി രാവിലെ […]

Read More
 ജനറൽ ബിപിൻ റാവത്ത്: എളിമത്വം കൈമുതലാക്കിയ സൈനികൻ – മുൻ മേജർ ജനറൽ രാജീവ് കൃഷ്ണൻ (വി. എസ്. എം.)

ജനറൽ ബിപിൻ റാവത്ത്: എളിമത്വം കൈമുതലാക്കിയ സൈനികൻ – മുൻ മേജർ ജനറൽ രാജീവ് കൃഷ്ണൻ (വി. എസ്. എം.)

പുണെ: മൂന്നു സേനയുടെയും മനോവീര്യം ഉയർത്തുന്നതിലും, അവർക്ക് വേണ്ടുന്ന ധൈര്യം പകർന്നു നൽകുന്നതിലും പ്രധാന പങ്കാണ് അപകടത്തിൽ മരണമടഞ്ഞ ജനറൽ ബിപിൻ റാവത്ത് വഹിച്ചതെന്നും, സംയുക്ത സേനയുടെ പരമോന്നത പദവിയിൽ ഇരിക്കുമ്പോഴും എളിമത്വം കൈമുതലാക്കി താഴെത്തട്ടിലുള്ള ജവാന്മാരോട് പോലും അദ്ദേഹം അടുത്ത ബന്ധം വെച്ചുപുലർത്തിയിരുന്നുവെന്നും വാഗ്ദേവത സംഘടിപ്പിച്ച അനുശോചന യോഗത്തിൽ പങ്കെടുത്ത് അദ്ദേഹവുമായി പങ്കിട്ട നാളുകളിലെ അനുഭവങ്ങൾ മുൻ മേജർ ജനറൽ രാജീവ് കൃഷ്ണൻ (വി. എസ്. എം.) പങ്കുവെയ്ക്കവേ പറഞ്ഞു. നല്ലൊരു മനുഷ്യത്വം കൈമുതലാക്കിയ വ്യക്തി […]

Read More
 സുതാര്യതയാണ് മലബാറിന്റെ വിജയരഹസ്യം – എം. പി. അഹമ്മദ്

സുതാര്യതയാണ് മലബാറിന്റെ വിജയരഹസ്യം – എം. പി. അഹമ്മദ്

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിലുള്ള സുതാര്യതയാണ് ഇതിന്റെ വിജയ രഹസ്യമെന്ന് പുണെ പിംപ്രിയിൽ പുതുതായി ആരംഭിച്ച ഷോറൂം ഓൺലൈനിൽ ഉദ്ഘാടനം ചെയ്ത് കൊണ്ട് സാംസാരിക്കവെ ചെയർമാൻ എം. പി. അഹമ്മദ് പറഞ്ഞു. ലാഭ വിഹിതത്തിൽ 5 ശതമാനം കാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി നീക്കി വെയ്ക്കുന്നുവെന്നും ഓരോ വ്യക്തികളും തങ്ങളുടെ ജീവിതത്തിൽ വർഷത്തിൽ രണ്ട് ദിവസമെങ്കിലും കാരുണ്യപ്രവർത്തനങ്ങൾക്ക് നീക്കിവെയ്ക്കുമ്പോഴാണ് തങ്ങളുടെ ജീവിതത്തിന് അർത്ഥമുണ്ടാവുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓരോ സംസ്ഥാനത്തെയും, സമുദായത്തിന്റെയും സംസ്കാരവും പാരമ്പര്യവും ഉൾക്കൊണ്ട് കൊണ്ടാണ് ആഭരണങ്ങൾ […]

Read More

കേരള മുഖ്യമന്ത്രിക്ക് ഇ ശ്രീധരന്റെ തുറന്ന കത്ത്ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയാണ്

കെ റെയിലുമായി ബന്ധപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയന് മെട്രോമാൻ ഇ ശ്രീധരൻ കത്തയച്ചു. ഇതിൽ പ്രധാനമായും പറയുന്നത് മുഖ്യമന്ത്രിയെ സിൽവർ ലൈനുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ തെറ്റി ധരിപ്പിക്കുകയാണെന്നും പ്രോജെക്ടിൽ പറഞ്ഞ പ്രകാരം ഒരിക്കലും 2025 ൽ ഈ പദ്ധതി പൂർത്തീകരിക്കാൻ പറ്റില്ലെന്നും, കാല താമസം വരുന്നതിനനുസരിച് നിശ്ചയിച്ച തുകയേക്കാൾ വൻ വർദ്ധന ഉണ്ടാകുമെന്നും, മറ്റ് പല സാങ്കേതിക തടസ്സങ്ങളും ഉണ്ടാകുമെന്നും അദ്ദേഹം കത്തിൽ ചൂണ്ടികാണിക്കുന്നു. കേരളത്തിൽ അതിവേഗ റെയിൽ പാത ഉണ്ടാകണം എന്നാഗ്രഹിക്കുന്ന വ്യക്തിയാണ് ഞാൻ […]

Read More

“മിർസാപൂർ” താരം ബ്രഹ്മ മിശ്രയെ ഫ്ലാറ്റിൽ
മരിച്ച നിലയിൽ കണ്ടെത്തി

‘മിർസാപുർ’ വെബ് സീരിസിലൂടെ ശ്രദ്ധേയനായ നടൻ ബ്രഹ്മ മിശ്രയെ (36) മുംബൈയിലുള്ള ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണം നടന്നിട്ട് രണ്ട് ദിവസത്തിലധികമായിട്ടുണ്ടാകാം എന്ന് പോലീസ് പറഞ്ഞു. ഫ്ലാറ്റിൽ നിന്നും ദുർഗന്ധം വമിക്കുന്നതിനെ തുടർന്ന് സമീപ വാസികളായിരുന്നു പോലീസിൽ അറിയിച്ചത്. മിർസാപുരിലെ ലളിത് എന്ന കഥാപാത്രത്തിലൂടെയാണ് ബ്രഹ്മ മിശ്ര ശ്രദ്ധേയനായത്.

Read More